---
title: "പി.കെ. കാളൻ പുരസ്കാരം 2023-ന് പ്രശസ്ത തെയ്യം കലാകാരൻ അതിയടം കുഞ്ഞിരാമപെരുവണ്ണാൻ അർഹനായി."
english_title: "Renowned Theyyam artist Atiyadam Kunhirama Peruvannan has been awarded the P.K. Kalan Award for 2023."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/306503/Renowned Theyyam artist Atiyadam Kunhirama Peruvannan has been awarded the P.K. Kalan Award for 2023."
published_at: "2025-08-04T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6890dcf12e864_Screenshot_20250804_214628_VN_-_Video_Editor.jpg"
keywords: []
---

# പി.കെ. കാളൻ പുരസ്കാരം 2023-ന് പ്രശസ്ത തെയ്യം കലാകാരൻ അതിയടം കുഞ്ഞിരാമപെരുവണ്ണാൻ അർഹനായി.

> **Lead Summary:** കേരള ഫോക്ലോർ അക്കാദമി മുഖേനെ സാംസ്‌കാരിക വകുപ്പ് ഏർപ്പെടുത്തുന്ന പി.കെ. കാളൻ പുരസ്കാരം 2023-ന് പ്രശസ്ത തെയ്യം കലാകാരൻ അതിയടം കുഞ്ഞിരാമപെരുവണ്ണാൻ അർഹനായി.

## Article Content

കേരള ഫോക്ലോർ അക്കാദമി മുഖേനെ സാംസ്‌കാരിക വകുപ്പ് ഏർപ്പെടുത്തുന്ന പി.കെ. കാളൻ പുരസ്കാരം 2023-ന് പ്രശസ്ത തെയ്യം കലാകാരൻ അതിയടം കുഞ്ഞിരാമപെരുവണ്ണാൻ അർഹനായി.

ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കണ്ണൂർ പഴയങ്ങാടി സ്വദേശിയായ കുഞ്ഞിരാമപെരുവണ്ണാൻ തെയ്യം കലാരൂപത്തിന്റെ ജീവിക്കുന്ന ഇതിഹാസമാണ്.

തന്റെ 75-ാം വയസിലും തെയ്യം കെട്ടിയാടുന്ന കുഞ്ഞിരാമ പെരുവണ്ണാൻ വടക്കേ മലബാറിലെ മിക്കവാറും എല്ലാ തെയ്യങ്ങളും അനായാസമായി കെട്ടിയാടാറുണ്ട്. നാടൻ കലാരംഗത്തെ അദ്ദേഹത്തിന്റെറെ സമഗ്രസംഭാവനകളെ വിലയിരുത്തിയാണ് പുരസ്കാരം നൽകിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/306503/Renowned Theyyam artist Atiyadam Kunhirama Peruvannan has been awarded the P.K. Kalan Award for 2023.)